വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍ ര​ണ്ടുമു​ത​ല്‍
Thursday, September 29, 2022 11:24 PM IST
കൊല്ലം: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ന്യ​ജീ​വി​സം​ര​ക്ഷ​ണ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും അ​വ​ബോ​ധം വ​ള​ര്‍​ത്തു​ന്ന​തി​നു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. സ്‌​കൂ​ള്‍-​കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഒ​ക്ടോ​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ളേ​ജി​ലാ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ക.
ര​ണ്ടി​ന് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. രാ​വി​ലെ 9.30 മു​ത​ല്‍ 11.30 വ​രെ എ​ല്‍പി, യു​പി, എ​ച്ച്​എ​സ്, കോ​ളേ​ജ് വി​ഭാ​ഗ​ത്തി​ന് പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, 11.45 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.45 വ​രെ എ​ച്ച്​എ​സ് ആ​ന്‍​ഡ് കോ​ളേ​ജ് വി​ഭാ​ഗ​ത്തി​ന് ഉ​പ​ന്യാ​സം മ​ത്സ​ര​വും, 2.15 മു​ത​ല്‍ 4.15 വ​രെ എ​ല്‍​പി, യു​പി, എ​ച്ച് എ​സ് ആ​ന്‍​ഡ് കോ​ളേ​ജ് വി​ഭാ​ഗ​ത്തി​ന് വാ​ട്ട​ര്‍ ക​ള​ര്‍ പെ​യി​ന്‍റിംഗ് മ​ത്സ​ര​വു​മാ​ണു​ള്ള​ത്.
മൂ​ന്നി​ന് രാ​വി​ലെ 10 മ​ണി മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒന്നു​വ​രെ എ​ച്ച്​എ​സ് ആ​ന്‍​ഡ് കോ​ളേ​ജ് വി​ഭാ​ഗ​ത്തി​ന് ക്വി​സ് മ​ത്സ​ര​വും, ഉ​ച്ച​യ്ക്ക് ര​ണ്ടു​ മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ എ​ച്ച്എസ് ആ​ന്‍​ഡ് കോ​ളേ​ജ് വി​ഭാ​ഗ​ത്തി​ന് പ്ര​സം​ഗം മ​ത്സ​ര​വും ന​ട​ത്തും. എ​ല്ലാ സ​ര്‍​ക്കാ​ര്‍/​എ​യ്ഡ​ഡ്/​അം​ഗീ​കൃ​ത അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ള്‍, കോ​ളേ​ജ്, പ്രഫ​ഷ​ണ​ല്‍ പോ​ളി​ടെ​ക്നി​ക് കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്പ​ങ്കെ​ടു​ക്കാം.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www. forest.kerala.gov.in വെ​ബ്സൈ​റ്റി​ലും സോ​ഷ്യ​ല്‍ ഫോ​റ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്ട്രി ക​ണ്‍​സ​ര്‍​വേ​റ്റ​റു​ടെ ഓ​ഫീ​സി​ലും ല​ഭി​ക്കും.വിവരങ്ങൾക്ക് ഫോ​ണ്‍: 0474-2748976.