ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് പുനരുജ്ജീവന പദ്ധതി
1225642
Wednesday, September 28, 2022 11:01 PM IST
കൊല്ലം: പ്രവര്‍ത്തനരഹിതമായ കശുവണ്ടി സംസ്കരണ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി പ്രവര്‍ത്തനസജ്ജമാക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു.
വ്യവസായ കെട്ടിടം, മെഷിനറികള്‍ എന്നിവയുടെ നവീകരണം, പ്രവര്ത്തനാവശ്യത്തിനുള്ള അനുബന്ധ മെഷിനറികള്‍ ലഭ്യമാക്കല്‍, പ്രവര്‍ത്തന മൂലധന വായ്പയിലെ സംരംഭകന്റെ മാര്‍ജിന്‍ എന്നിവയ്ക്ക് ആനുപാതികമായി കശുവണ്ടി വ്യവസായ യൂണിറ്റുകള്‍ക്ക് പരമാവധി 15 ലക്ഷം രൂപ വരെയും മറ്റു വ്യവസായങ്ങള്‍ക്ക് 12 ലക്ഷം വരെയും വ്യവസ്ഥകള്‍ക്ക് വിധേയമായി ഗ്രാന്‍ഡ് അനുവദിക്കും.
പ്ലാസ്റ്റിക് നിരോധനംവഴി പ്രവര്‍ത്തനരഹിതമായ യൂണിറ്റുകള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിന് ആറുമാസം പ്രവര്ത്തനരഹിതമാകണമെന്ന സമയപരിധി ബാധകമല്ല. ആനുകൂല്യം നേടുന്ന യൂണിറ്റുകള്‍ മൂന്നുമാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കണം. മൂന്നു വര്‍ഷമെങ്കിലും തുടര്‍ന്ന് പ്രവര്‍ത്തിക്കണം.
അപേക്ഷകള്‍ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ താലൂക്ക് വ്യവസായ ഓഫീസുകള്‍ മുഖേനെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ അതാത് താലൂക്ക് ബ്ലോക്ക് വ്യവസായ ഓഫീസുകളിലും ജില്ലാ വ്യവസായ കേന്ദ്രത്തിലും ലഭിക്കും. ഫോണ്‍: 0474-27483595.