പണം പിടികൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
1225638
Wednesday, September 28, 2022 11:00 PM IST
ആര്യങ്കാവ്: ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റില്‍ കെഎസ്ആര്‍ടിസി ബസില്‍ മതിയായ രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന 27 ലക്ഷം രൂപ പിടികൂടിയ സംഭവത്തില്‍ അന്വേഷണം പോലീസ് ഏറ്റെടുത്തു. പുനലൂര്‍ ഡിവൈഎസ്പി ബി. വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാകും കേസ് അന്വേഷിക്കുക. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് മണിക്കൂറുകള്‍ക്കകം അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ ഇത്രയധികം തുക പിടികൂടിയത്തില്‍ തുടക്കത്തില്‍ തന്നെ അധികൃതര്‍ക്ക് സംശയം ഉടലെടുത്തിരുന്നു.
പിടികൂടിയ തുക തിരുവനന്തപുരത്ത് നിന്നും പഴയ സ്വര്‍ണം വാങ്ങി തമിഴ്നാട്ടില്‍ എത്തിച്ചു വില്‍പ്പന നടത്താന്‍ കൊണ്ടുവന്നതാണ് എന്നാണു പിടിയിലായ കടയനെല്ലൂര്‍ സ്വദേശി മുഹമദ് അക്രം ആദ്യം പറഞ്ഞത്.
എന്നാല്‍ ഇയാളുടെ പേര് മുഹമദ് അക്രം എന്ന് ഇയാള്‍ പറയുന്നതല്ലാതെ മറ്റ് രേഖകള്‍ ഒന്നും ഇയാളുടെ പക്കല്‍ ഇല്ലാതിരുന്നത് സംശയത്തിന് ഇടയാക്കിയതോടെയാണ് ഉടന്‍ വിവരം പോലീസിനെ അറിയിക്കുകയും അന്വേഷണം പോലീസിനു കൈമാറുകയും ചെയ്തത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതടക്കം അന്വേഷിച്ചുവരികയാണ് എന്നും പിടിയിലായ മുഹമദ് അക്രമിന് പിഎഫ്ഐയുമായി ബന്ധമുണ്ടോ എന്നതടക്കം കണ്ടെത്താന്‍ കടയനെല്ലൂര്‍ പോലീസുമായി ബന്ധപ്പെട്ടുവരികയാണ് എന്ന് പുനലൂര്‍ ഡിവൈഎസ്പി ബി വിനോദ് പറഞ്ഞു.
ഇന്നലെ വൈകിയും മുഹമദ് അക്രമിനെ പുനലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ടു അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ പോലീസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വാഹനപരിശോധനയടക്കം ശക്തമാക്കിയിട്ടുണ്ട്