സംസ്കാരസാഹിതി ഭാരവാഹികള്‍ ചുമതലയേറ്റു
1549119
Friday, May 9, 2025 2:23 AM IST
കാസര്‍ഗോഡ്: കെപിസിസി കലാസാംസ്കാരിക വിഭാഗമായ സംസ്കാരസാഹിതിയുടെ ജില്ലാഭാരവാഹികള്‍ ചുമതലയേറ്റു. ഡിസിസി ഓഫീസില്‍ നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്പ്രസിഡന്റ് പ്രദീപ്കുമാര്‍ പയ്യന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ഗംഗാധരന് കുട്ടമത്ത്, രമേശന് കരുവാച്ചേരി, എം.സി.പ്രഭാകരന്, മിനി ചന്ദ്രന്, കെ.കെ.ബാബു, എം.കുഞ്ഞികൃഷ്ണന്, കെ.പി. ബാലകൃഷ്ണന്, സംസ്കാര സാഹിതി ജില്ലാ കണ്‍വീനര്‍ ദിനേശന് മൂലക്കണ്ടം, ട്രഷറര്‍ ഡോ. വിവേക് സുധാകരന്, ബഷീര്‍ ആറങ്ങാടി, പി.കെ.വിനയകുമാര്‍, പി.പി.കുഞ്ഞികൃഷ്ണന് നായര്‍, ജോയ് മാരൂര്‍, അനില്‍ വാഴുന്നോറൊടി, രാജന് തെക്കേക്കര, സുകുമാരന്‍ ആശിര്‍വാദ്, ബിജുകൃഷ്ണ, ചന്ദ്രന് നാലപ്പാടം, ടി.വി.രാജീവന്, അഷറഫ് കൈന്താര്‍, ടി.രാഘവേന്ദ്ര, അക്ഷയ എസ്.ബാലന് എന്നിവര്‍ സംസാരിച്ചു.