തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം: ജോസ് കെ.മാണി
1547388
Saturday, May 3, 2025 1:53 AM IST
കാസര്‍ഗോഡ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും വാര്‍ഡ് തലങ്ങളില്‍ പാര്‍ട്ടി സംവിധാനം ഊര്‍ജസ്വലമാക്കണമെന്നും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ശ്രദ്ധിക്കണമെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ.മാണി എംപി.
കാസര്‍ഗോഡ് കോസ്മോസ് ക്ലബ് ഹാളില്‍ നടന്ന കേരള കോണ്‍ഗ്രസ്-എം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു.
കുര്യാക്കോസ് പ്ലാപ്പറമ്പില്‍, സജി കുറ്റിയാനിമറ്റം, ജോയ് കൊന്നക്കല്‍, ബിജു തുളിശേരി, ഷിനോജ് ചാക്കോ, സിജി കട്ടക്കയം, ജോസ് കാക്കക്കൂട്ടുങ്കല്‍, അമലജോയ് കൊന്നക്കല്‍, ഡാവി സ്റ്റീഫന്‍, അഭിലാഷ് മാത്യു എന്നിവര്‍ സംസാരിച്ചു.