കാപ്പ നിയമം ലംഘിച്ച പ്രതിയെ പിടികൂടി
1547970
Monday, May 5, 2025 1:03 AM IST
കാഞ്ഞങ്ങാട്: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി അനുമതി കൂടാതെ ജില്ലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നു ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.
കാസര്‍ഗോഡ് ജില്ലയിലേക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രതി കല്യാണ്‍ റോഡ് മുത്തപ്പന്‍തറ സ്വദേശി പ്രവീണ്‍ (25) ഉത്തരവ് നിലനില്‍ക്കേ ആയത് ലംഘിച്ചു കൊണ്ട് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും മറ്റും കറങ്ങി നടക്കുന്നതായ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
ഇന്‍സ്പെക്ടര്‍ പി.അജിത്കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ പി.വി.വരുണ്‍, എസ്സിപിഒ സനീഷ് കുമാര്‍, സിപിഒ അനൂപ് മാണിയാട്ട്, പി.പി.രമിത്ത് എന്നിവര്‍ അടങ്ങിയ സംഘമാണ് സുധീഷിനെ പിടികൂടിയത്.
ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്റ്റേഷനുകളിലായി അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കഴിഞ്ഞ ഫെബ്രുവരി മാസമാണ് കണ്ണൂര്‍ റേഞ്ച് ഡിഐജി ആറു മാസക്കാലത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയത്.