യുദ്ധമുണ്ടാക്കുന്ന മഹാവിപത്ത് മുന്നിൽ കാണണം: ഇ. ചന്ദ്രശേഖരൻ
1547974
Monday, May 5, 2025 1:03 AM IST
വെള്ളരിക്കുണ്ട്: ഒരു യുദ്ധമുണ്ടാക്കുന്ന മഹാവിപത്ത് മുന്നിൽ കണ്ടുകൊണ്ടാകണം നിലവിലുള്ള പ്രശ്നങ്ങളിൽ ഭരണകൂടം ഇടപെടേണ്ടതെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എംഎൽഎ പറഞ്ഞു.
ഒരു ഫെഡറൽ സംവിധാനത്തിൽ ശക്തമായ കേന്ദ്രവും ശക്തമായ സംസ്ഥാനവുമെന്നതാണ് ലക്ഷ്യമെങ്കിലും കേരളത്തിന്റെയും മറ്റു ബിജെപി ഇതര സംസ്ഥാനങ്ങളുടെയും ഭദ്രത ഇല്ലാതാക്കുന്ന തരത്തിലാണ് നരേന്ദ്രമോദി ഭരണം മുന്നോട്ടുപോകുന്നതെന്നും സിപിഐ വെള്ളരിക്കുണ്ട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് എ.കെ.രാജപ്പൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി സി.പി.ബാബു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി.കൃഷ്ണൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി.രാജൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.വി.കൃഷ്ണൻ, കെ.എസ്.കുര്യാക്കോസ്, എം.കുമാരൻ, പി.ഭാർഗവി എന്നിവർ നേതൃത്വം നല്കി. എ.രാഘവൻ, പി.വി.തങ്കമണി, മേരി ജോർജ്, ധനീഷ് ബിരിക്കുളം എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
എൻ.ഗോപിനാഥൻ രക്തസാക്ഷി പ്രമേയവും സി.പി.സുരേശൻ അനുശോചന പ്രമേയവും എൻ.പുഷ്പരാജൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.