ജീസസ് ആൻഡ് മീ ഫൊറോന യുവജനസംഗമം
1547975
Monday, May 5, 2025 1:03 AM IST
നീലേശ്വരം: സെന്റ് പീറ്റേഴ്സ് പള്ളിയിൽ ജീസസ് യൂത്ത് ടീമിന്റെ നേതൃത്വത്തിൽ ജീസസ് ആൻഡ് മീ ഫൊറോന യുവജനസംഗമം കണ്ണൂർ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.
സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി, ഇടവക വികാരി ഫാ.ആൻസിൽ പീറ്റർ, ഫാ.ജസ്റ്റിൻ എടത്തിൽ, ഫാ. ജീനിയസ് ക്ലീറ്റസ്, ഫാ. പീറ്റർ പാറേക്കാട്ടിൽ, ഫാ.ജോസ്, ഫാ.ജിനോ ചക്കാലക്കൽ, ഫാ.അനിൽ അറക്കൽ, ബ്രദർ മിഷേൽ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ഫൊറോനക്ക് കീഴിൽ കണ്ണൂർ -കാസർഗോഡ് ജില്ലകളിലെ 13 ഇടവകകളിലെ 250 ൽപരം യുവതീയുവാക്കൾ സംബന്ധിച്ചു.
ജീസസ് യൂത്ത് മിനിസ്ട്രിയിലെ ജിത്ത് ജോർജ്, ക്രിസ്റ്റീൻ മാനുവൽ, ആൻസൽമാത്യു ഫ്രാൻസിസ്, ജിജോ ജോർജ്, പി.എസ്.യേശുദാസ്, ആഷിൻ കെ.സിജു എന്നിവർ നേതൃത്വം നൽകി.