ചാവറഗിരിയിലും കോളിത്തട്ടിലും വ്യാപകനാശനഷ്ടം
1547384
Saturday, May 3, 2025 1:53 AM IST
ചാവറഗിരി: കനത്ത കാറ്റില്‍ ചാവറഗിരിയിലും കോളിത്തട്ടിലും വ്യാപകനാശനഷ്ടം. ചാവറഗിരി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയുടെ ആസ്ബറ്റോസ് ഷീറ്റുകള്‍ കാറ്റില്‍ പറന്നു പോയി.
മീനഞ്ചേരിയിലെ പാറേക്കുടിലില് കുട്ടിച്ചന്റെ വീടിന് മേല്‍ തെങ്ങ് വീണ് വീട് ഭാഗകമായി തകര്‍ന്നു. കുട്ടിച്ചന്റെ വീടിന്റെ ഭിത്തിക്ക് വിള്ളല്‍ വീണു. വീട്ടുപകണങ്ങള്ക്കും ഇലട്രോണിക് സാധനങ്ങള്‍ക്കും കേട് സംഭവിച്ചു.
കോളിത്തട്ടിലെ വളവനാട്ട് ജോസഫിന്റെ വീടിനുമേല്‍ മരങ്ങള്‍ വീണ് വീട് പൂര്‍ണമായും തകര്‍ന്നു. ആള്‍താമസം ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കോളിത്തട്ടിലെ മുണ്ടയ്ക്കല്‍ സ്റ്റയോബിയുടെ കൃഷിയിടത്തിലെ റബര്‍, തെങ്ങ്, മറ്റ് ഫലവൃക്ഷാദികളും കാറ്റില്‍ നിലംപൊത്തി.
ഓടക്കൊല്ലി കോളിത്തട്ട്, ചാവറഗിരി - മീനഞ്ചേരി റോഡുകളില്‍ മരങ്ങള്‍ വീണ് ഉണ്ടായ ഗതാഗത തടസം പെരിങ്ങോത്ത് നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം നീക്കി.
ഈ മേഖലയില്‍ നിരവധി വൈദ്യുതി തൂണുകളും ഒടിഞ്ഞു വീണു. പ്രദേശത്ത് വൈദ്യുതി നിലച്ചിരിക്കുകയാണ്.