കെപിഎസ്ടിഎ രാപ്പകല്‍ സമരം ആരംഭിച്ചു
1549114
Friday, May 9, 2025 2:23 AM IST
കാഞ്ഞങ്ങാട്: അധ്യാപക നിയമനകാര്യത്തില്‍ സുപ്രീം കോടതി വിധി വന്നിട്ടും കേരളത്തിലെ അധ്യാപക നിയമനങ്ങള്‍ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പൊതുവിദ്യഭ്യാസ മേഖലയെ തകര്‍ക്കുന്ന ഇത്തരം നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി ആവശ്യപ്പെട്ടു. കെപിഎസ്ടിഎ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി നിയമനങ്ങളുടെ പേരില്‍ കേരളത്തിലെ വര്‍ഷങ്ങളായുള്ള അധ്യാപക നിയമനങ്ങളുടെ കുരുക്കഴിക്കാവുന്ന വിധം വിശാല വിധി പ്രസ്താവിച്ചിട്ടും സര്‍ക്കാര്‍ സ്വാര്‍ത്ഥ താല്പര്യങ്ങളുടെ പേരില്‍ അത് നടപ്പിലാക്കാന്‍ തയ്യാറാകാത്തത് ന്യായീകരിക്കാന്‍ കഴിയില്ല. ആയരിക്കണക്കിന് അധ്യാപകര്‍ ആത്മഹത്യയുടെ വക്കിലാണ്.
സാങ്കേതികത്വം പൂര്‍ണ്ണമായും നീങ്ങിയിട്ടും സര്‍ക്കാര്‍ മാത്രം അതിനു തയ്യാറാകാത്തത് എയ്ഡഡ് വിദ്യഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കമായേ കാണാന്‍ സാധിക്കുകയുള്ളു. ഹൈക്കോടതിയും ഇക്കാര്യത്തില്‍ അനുകൂലമായ വിധി പുറപ്പെടുവിച്ച സാഹചര്യം പരിഗണിച്ച് പൊതുവിദ്യഭ്യാസ മേഖലയോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കി കേരളത്തിലെ മുഴുവന്‍ അധ്യാപക നിയമനങ്ങള്‍ക്കും അംഗീകാരം നല്കാന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
റവന്യൂജില്ലാ പ്രസിഡന്റ് പി.ടി.ബെന്നി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എം.അസിനാര്‍ മുഖ്യഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് ജി.കെ. ഗിരീഷ്, സംസ്ഥാന നിര്‍വാഹക സമിതി അംഗം അലോഷ്യസ് ജോര്‍ജ്, ജോമി ടി. ജോസ്, എം.കെ. പ്രിയ, പി.ജലജാക്ഷി, വി.കെ. പ്രഭാവതി, എ.വി. ഗിരീശന്, ടി. രാജേഷ്കുമാര്‍, പി.കെ. ബിജു എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി കെ. ഗോപാലകൃഷ്ണന് സ്വാഗതം പറഞ്ഞു.