വ്യാപാരിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍
1547968
Monday, May 5, 2025 1:03 AM IST
കാസര്‍ഗോഡ്: വ്യാപാരിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍.
വിദ്യാനഗറില്‍ ഷവര്‍മ കച്ചവടം നടത്തുന്ന മൊയ്ദീന് റംഷീദിനെ ആക്രമിച്ച് മൊബൈല്‍ ഫോണും 16,000 രൂപയും കവര്‍ന്ന കേസില്‍ കുഡ്ലു ശാസ്താനഗറിലെ അമാന്‍ സജാദിനെയാണ് (22) കാസര്‍ഗോഡ് ടൗണ്‍ പോലീസ് തിരുവന്തപുരം തമ്പാനൂരില്‍ നിന്നും സാഹസികമായി പിടികൂടിയത്.
ഏപ്രില്‍ 22നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൃത്യം നടത്തി ഒളിവില്‍ പോയ പ്രതിയെ പോലീസ് സമര്‍ഥമായി പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
എസ്ഐ എന്‍.അന്‍സാര്‍, എസ്സിപിഒമാരായ കെ.എം.സുനില്‍കുമാര്‍, വേണുഗോപാല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.