ഗോകുലം ഗോശാലയില്‍ വൈശാഖനടനം നൃത്തോത്സവത്തിന് തുടക്കമായി
1547387
Saturday, May 3, 2025 1:53 AM IST
പെരിയ: ഗോകുലം ഗോശാലയിൽ 11 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖ നടനം ദേശീയ നൃത്തോത്സവത്തിന് തുടക്കമായി. കേന്ദ്ര സര്‍വകലാശാല വിസി ഡോ.സിദ്ദു പി.അല്‍ഗൂര്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍വകലാശാലയില്‍ പുതിയ വകുപ്പ് തുടങ്ങുമെന്നും ഇക്കാര്യത്തില്‍ ഗോശാലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ദിനത്തിലെ സായാഹ്നത്തില്‍ ചലച്ചിത്രതാരം നവ്യ നായര്‍ ഭരതനാട്യം അവതരിപ്പിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ ഗോശാല മാനേജിംഗ് ട്രസ്റ്റി വിഷ്ണു പ്രസാദ് ഹെബ്ബാർ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.കുഞ്ഞിരാമൻ മുഖ്യാതിഥിയായി.
ബേക്കൽ ഗേറ്റ് വേ താജ് എക്സിക്യൂട്ടീവ് പ്രഭാകർ, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന്, രാജൻ പെരിയ, സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ട് എന്നിവർ പ്രസംഗിച്ചു.ജില്ലയിലെ മുതിര്‍ന്ന നൃത്താധ്യാപകനായ രാമചന്ദ്രൻ വേലാശ്വരത്തെ ആദരിച്ചു.
നൃത്തോത്സവ വേദിയിൽ ഇന്ന് അപർണ വാസുദേവൻ, ശ്രീലക്ഷ്മി, അനന്യ അംബരീഷ്, ശ്രീരേഖ വാരിക്കാട്, പൗർണമി പ്രകാശ്, പൂജിത മേപ്പാട്, പ്രഗത്ഭ്, രാജേഷ് ചന്ദ്രൻ, രജിത ചന്ദ്രൻ, ശുഭശ്രീ ശശിധരൻ, ബാലകൃഷ്ണ മഞ്ചേശ്വരവും സംഘവും, പ്രിയാ മുർളേ എന്നിവർ നൃത്താവതരണം നടത്തും.