അങ്കണവാടി ഹെൽപ്പർക്ക് യാത്രയയപ്പ് നല്കി
1547971
Monday, May 5, 2025 1:03 AM IST
പടന്ന: ഉദിനൂർ തെക്കുപുറം അങ്കണവാടി വാർഷികാഘോഷവും കാൽനൂറ്റാണ്ടോളം കാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഹെൽപ്പർ കെ.വൽസലയ്ക്കുള്ള യാത്രയയപ്പും പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ പി.വി.അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ മികച്ച ഐസിഡിഎസ് സൂപ്പർവൈസറായി തെരഞ്ഞെടുത്ത ഒളവറയിലെ എം.ലൈല, മികച്ച ജീവകാരുണ്യ- സാമൂഹ്യ പ്രവർത്തകനുള്ള കൊച്ചി മൂവി അഡ്മിറേഴ്സ് പുരസ്കാരം നേടിയ എ.ജി.കമറുദ്ദീൻ, ഭാരത് ഭവൻ നെടുമുടി വേണു പുരസ്കാരം നേടിയ ഉദിനൂർ ബാലഗോപാലൻ, സർവീസിൽ നിന്ന് വിരമിച്ച ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേര എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അങ്കണവാടി വർക്കർ കെ.വി.ശൈലജ, ടി.പി.സുജിത്ത്, നങ്ങാരത്ത് മൊയ്തു, കെ.പി.നാരായണൻ, ടി.കെ.ഇന്ദിര, എ.കെ.രമ്യ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.