സാമൂഹ്യശാസ്ത്ര അധ്യാപകർക്ക് യാത്രയയപ്പ് നൽകി
1547965
Monday, May 5, 2025 1:03 AM IST
കാഞ്ഞങ്ങാട്: ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മയായ ഗാലക്സിയുടെ നേതൃത്വത്തില്‍ വിരമിക്കുന്ന അംഗങ്ങളായ അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്കി.
രാജ് റസിഡന്‍സിയില്‍ നടന്ന പരിപാടി ജില്ലവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസര്‍ ടി.വി.മധുസൂദനന് ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിച്ചു.
സാഹിത്യകാരന് പി.വി.ഷാജികുമാര്‍ വിശിഷ്ടാതിഥിയായി. ഡിഇഒ വി.ദിനേശ മുഖ്യാതിഥിയായി. എച്ച്.സരസ്വതി, എം.സതി, പി.ദിനേശന്, കെ.പത്മിനി, സി. അനിത, തോമസ് മാത്യു, എസ്.ഗണേഷ് കുമാര്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
ഹെഡ്മാസ്റ്റര് ഫോറം കണ്‍വീനര്‍ അബ്ദുള്‍ ബഷീര്‍, കെ.മനീഷ് ബാബു, എം.ദേവദാസ്, ഷില്‍സി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.