മാലിന്യസംസ്കരണ സംവിധാനമില്ലാത്ത അപ്പാര്‍ട്ട്മെന്റുകള്‍ക്ക് പിഴ ചുമത്തി
1549118
Friday, May 9, 2025 2:23 AM IST
കാസര്‍ഗോഡ്: ഭക്ഷണഅവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് സംവിധാനമില്ലാത്ത അപ്പാര്‍ട്ട്മെന്റുകള്‍ക്കും കോര്‍ട്ടേഴ്സുകള്‍ക്കും പിഴ ചുമത്തി ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്.
മഞ്ചേശ്വരത്തുള്ള അപ്പാര്‍ട്ട്മെന്റുകളില്‍ ജൈവമാലിന്യസംസ്കരണ സംവധനം ഒരുക്കാത്തത്തിനും അജൈവമാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും 10,000 രൂപ വീതം ഉടമകള്‍ക്ക് പിഴ ചുമത്തുകയും റിംഗ് കമ്പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കരിമ്പളപ്പിലുള്ള ക്വാര്‍ട്ടേഴ്സ് ഉടമയ്ക്ക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് 3000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്
.
ചെങ്കള പഞ്ചായത്തിലെ ചര്ളടുക്കയിലുള്ള ക്വാര്‍ട്ടേഴ്സ് ഉടമകള്‍ക്കും ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതിന് പിഴ ചുമത്തിയിട്ടുണ്ട്. നെല്ലിക്കട്ടയിലെ കോംപ്ലക്സിനകത്തുള്ള റസ്റ്റോറന്റിലെ മലിനജലം തുറസായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതിന് 7500 രൂപ പിഴ ചുമത്തുകയും സോക്ക് പിറ്റ് സ്ഥാപിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് നിര്‍ദേശവും നല്കി.
ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ കെ.വി.മുഹമ്മദ് മദനിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രശ്മി, സ്ക്വാഡ് അംഗം ഇ.കെ ഫാസില്‍, എന്‍.ആദര്‍ശ് എന്നിവരുമുണ്ടായിരുന്നു.