ഒടയംചാൽ സെന്റ് ജോർജ് പള്ളിയിൽ തിരുനാളിന് തുടക്കമായി
1547381
Saturday, May 3, 2025 1:53 AM IST
ഒടയംചാൽ: സെന്റ് ജോർജ് ക്നാനായ കത്തോലിക്ക തീർഥാടന പള്ളയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷത്തിന് വികാരി ഫാ. ബൈജു മാളിയേക്കൽ കൊടിയേറ്റി.
ഇന്നു വൈകുന്നേരം നാലിന് പാട്ടുകുർബാന-ഫാ. സിൽജോ ആവണിക്കുന്നേൽ. 6.45നു ഒടയംചാൽ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, 7.30നു ലദീഞ്ഞ്-ഫാ. ടിനോ ചാമക്കാല. 8.30നു തിരുനാൾസന്ദേശം- ഫാ. ജോമോൻ കൂട്ടുങ്കൽ. പരിശുദ്ധ കുർബാനയുടെ ആശീർവാദം-ഫാ. റോജി മുകളേൽ.
തിരുനാൾ സമാപനദിനമായ നാളെ രാവിലെ ഏഴിനു വിശുദ്ധ കുർബാന. 9.30നു ഫാ.അരുൺ മുയൽക്കല്ലുങ്കലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ. സഹകാർമികർ-ഫാ. ഷിജോ കുഴിപ്പിള്ളിൽ, ഫാ. സനീഷ് കയ്യാലക്കകത്ത്, ഫാ. സനു കളത്തുപറമ്പിൽ. വചനസന്ദേശം-ഫാ.ജിൻസ് നെല്ലിക്കാട്ടിൽ.
തുടർന്നു നടക്കുന്ന പ്രദക്ഷിണത്തിന് ഫാ. ജോയേൽ മുകളേൽ നേതൃത്വം നൽകും. 12.45നു പരിശുദ്ധ കുർബാനയുടെ ആശീർവാദം-ഫാ.ജോസ് അരീച്ചിറ.