എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
1547967
Monday, May 5, 2025 1:03 AM IST
കാസര്‍ഗോഡ്: വില്പനയ്ക്കായി കൈവശം വെച്ച 4.09 ഗ്രാം എംഡിഎംഎയുമായി യുവാവ് കാസര്‍ഗോഡ് ടൗണ്‍ പോലീസിന്റെ പിടിയിലായി.
ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി ഇല്യാസ് അബൂബക്കര്‍ (24) ആണ് അറസ്റ്റിലായത്. ബൈക്കില്‍ വിദ്യാനഗറില്‍ നിന്നും കാസര്‍ഗോഡേക്ക് വരുമ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്.
കാസര്‍ഗോഡ് ടൗണ്‍ എസ്ഐ രവീന്ദ്രന്, സിപിഒമാരായ സനല്‍, ഗുരുരാജ്, ഉണ്ണികൃഷ്ണന് എന്നിവരും ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്ഐ നാരയണന്, എസ്സിപിഒ രാജേഷ്, ദീപക് സിപിഒ സജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.