വനംവകുപ്പ് സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തി
1547973
Monday, May 5, 2025 1:03 AM IST
രാജപുരം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ 49-ാം സംസ്ഥാന സമ്മേളനം 25, 26, 27 തീയതികളിൽ കാസർഗോഡ് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്നതിന് മുന്നോടിയായി ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയവുമായി സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തി.
കള്ളാർ മാക്സ് സ്പോർട്സ് സെന്റർ ടർഫിൽ നടന്ന മത്സരം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. വനംവകുപ്പിന്റെ വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരും ഡ്രൈവേഴ്സ് ടീം, താത്കാലിക വനം ജീവനക്കാർ, സർപ്പ ടീം അംഗങ്ങൾ, റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം ജീവനക്കാർ തുടങ്ങിയവരും കുടുംബാംഗങ്ങളും മത്സരത്തിൽ പങ്കാളികളായി.
കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, റിട്ട. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.പി.പ്രസന്നൻ, സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ജനറൽ കൺവീനർ എൻ.വി.സത്യൻ, കെഎഫ്പിഎസ്എ ജില്ലാ പ്രസിഡന്റ് കെ.എൻ.രമേശൻ, സെക്രട്ടറി പി.സി.യശോദ, സംസ്ഥാന കമ്മിറ്റി അംഗം എം.ചന്ദ്രൻ, ടി.എം.സിനി, കെ.ധനഞ്ജയൻ, കെ.രാജു, വി.വി.പ്രകാശൻ, വി.വിനീത്, എം.എസ്.സുമേഷ് കുമാർ, ബി.വിനീത്, സുജിത്ത്, പ്രവീൺ കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ആർ.ബാബു, ബി.ശേഷപ്പ, കെ.എൻ.ലക്ഷ്മണൻ, കെ.ആർ.വിജയനാഥ്, കെ.എ.ബാബു, എസ്.പുഷ്പാവതി, കെ.ജയകുമാർ, ബി.എസ്.വിനോദ്കുമാർ, കെ.ആർ.ഷനോജ്, ജി.എസ്.പ്രവീൺ കുമാർ എന്നിവർ നേതൃത്വം നല്കി.