പിഐടിഎന്‍ഡിപിഎസ് ആക്ട് പ്രകാരം ജയിലടച്ചു
1547969
Monday, May 5, 2025 1:03 AM IST
മഞ്ചേശ്വരം:മയക്കുമരുന്ന് കേസിലെ പ്രതിയെ പിഐടിഎന്‍ഡിപിഎസ് ആക്ട് പ്രകാരം മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്ത കരുതല്‍ തടങ്കലിലാക്കി.
ജില്ലയിലെ രണ്ടാമത്തെ ആളാണ് ഇത്തരത്തില്‍ അറസ്റ്റിലാകുന്നത്.
നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയായ മുളിഞ്ച പത്വാടി സ്വദേശി അസ്കര്‍ അലിയെയാണ് (27) പോലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ 3.407 കിലോ ഗ്രാം എംഡിഎംഎയും 642.65 ഗ്രാം കഞ്ചാവും, 96 .96 ഗ്രാം കൊക്കൈന്‍ പിടികൂടിയ കേസിലും മേല്പറമ്പ പോലീസ് സ്റ്റേഷനില്‍ 49 .30 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലും പ്രധാന പ്രതിയാണ് ഇയാള്‍ .
കേരളത്തിലും കര്‍ണാടക കേന്ദ്രികരിച്ച് മയക്കുമരുന്ന് ശൃഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ അസ്കര്‍ അലി.കൂടാതെ പലതവണ മയക്കുമരുന്ന് കടത്തിക്കോണ്ടുവന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുള്ളതുമാണ്.
മയക്കുമരുന്ന് സംഘത്തെ അമര്‍ച്ച ചെയ്യാന്‍ പിഐടിഎന്‍ഡിപിഎസ് ആക്ട് പ്രകാരം ഒരാഴ്ചക്കുള്ളില്‍ രണ്ടാമത്തെ ആളെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.