സിപിഎമ്മിന്റെ വര്‍ഗീയമുഖം ജനം തിരിച്ചറിഞ്ഞു: ഉണ്ണിത്താന്
1460273
Thursday, October 10, 2024 8:37 AM IST
കാസര്‍ഗോഡ്: മതന്യൂനപക്ഷത്തിന്റെ പേരില്‍ മുതലക്കണ്ണീരൊലിപ്പിച്ച കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തനിനിറം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലൂടെ ജനം തിരിച്ചറിഞ്ഞെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. മുഖ്യമന്ത്രി പിണറായി വിജയന് രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ യുഡിഎഫ് കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് ഒരു എംപിയെ ഉണ്ടാക്കുന്നതിനായി ലോകപ്രശസ്തമായ തൃശൂര്‍ പൂരം കലക്കുവാനും പിണറായി വിജയന് ഒരു മനഃസാക്ഷിക്കുത്തും ഉണ്ടായില്ലെന്നും മനസിനുള്ളില്‍ കാളകൂടവിഷവും പുറത്ത് പഞ്ചസാരയുടെ മധുരവുമായി നടക്കുന്ന പൂതനയുടെ സ്വഭാവമാണ് പിണറായി വിജയനെന്നും ഉണ്ണിത്താന് ആരോപിച്ചു.
കല്ലട്ര മാഹിന്‍ ഹാജി അ്യക്ഷത വഹിച്ചു. പി.കെ. ഫൈസല്‍, എ. ഗോവിന്ദന് നായര്‍, സി.ടി. അഹമ്മദലി, വി.കെ.പി. ഹമീദലി, ഹക്കീം കുന്നില്‍, എ. അബ്ദുള്‍ റഹ്മാന്, എം.പി. ജോസഫ്, ഹരീഷ് പി. നമ്പ്യാര്‍, വി.കെ. രവീന്ദ്രന്, എം.സി. പ്രഭാകരന്, പി.എ. അഷ്റഫലി, പ്രിന്‍സ് ജോസഫ്, പി.വി. സുരേഷ്, സി.വി. ഭാവനന്‍, കൂക്കള്‍ ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.