രാജ്യത്ത് ചിലര്‍ ദ്വിരാഷ്ട്രവാദം ഉയര്‍ത്തുന്നു: എ.എം.ശ്രീധരന്
1443532
Saturday, August 10, 2024 1:26 AM IST
കാഞ്ഞങ്ങാട്: രാജ്യത്തിന്റെ മതേതര സങ്കല്പത്തെ ഇല്ലാതാക്കുന്ന തരത്തില്‍ ദ്വിരാഷ്ട്രവാദം വീണ്ടും ഉയര്‍ന്നു വരുന്ന വര്‍ത്തമാനകാല സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് എഴുത്തുകാരന് എ.എം.ശ്രീധരന്. ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമര സ്മൃതിമണ്ഡപത്തില്‍ നടന്ന ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദേശികാധിപത്യത്തില്‍ നിന്നുള്ള രാജ്യത്തിന്റെ മോചനത്തിന് മഹാത്മജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഉയര്‍ത്തിയ ഏറ്റവും വലിയ മുന്നേറ്റമാണ് ക്വിറ്റ് ഇന്ത്യ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കൊട്രച്ചാല്‍ അധ്യക്ഷതവഹിച്ചു. വി.ഗോപി, അശോക് ഹെഗ്ഡെ, എം.കുഞ്ഞികൃഷ്ണന്, ബഷീര്‍ ആറങ്ങാടി, അനില്‍ വാഴുന്നോറടി, ബിജുകൃഷ്ണ, എച്ച്.ഭാസ്കരന്, ചന്ദ്രശേഖരന് മേനികകോട്ട്, പുരുഷോത്തമന്, എം.എം.നാരായണന് സുകുമാരന്‍ ചെമ്മട്ടംവയല്‍, അച്യുതന് മുറിയനാവി, ശിഹാബ് കാര്‍ഗില്‍, സുകുമാരന്‍ കുശാല്‍നഗര്‍ എന്നിവര്‍ സംസാരിച്ചു. മനോജ് ഉപ്പിലിക്കൈ സ്വാഗതവും രാജന് ഐങ്ങോത്ത് നന്ദിയും പറഞ്ഞു.