തെരഞ്ഞെടുപ്പ് ചെലവില്‍ മുന്നില്‍ അശ്വിനി; പിന്നില്‍ ഉണ്ണിത്താന്
1436193
Monday, July 15, 2024 1:06 AM IST
കാസര്‍ഗോഡ്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ ഏറ്റവുമധികം തുക ചെലവഴിച്ചത് മൂന്നാം സ്ഥാനത്തെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി എം.എല്‍.അശ്വിനി. 70 ലക്ഷത്തിലേറെ രൂപയാണ് അശ്വിനി ചെലവഴിച്ചത്. മണ്ഡലത്തില്‍ നിന്നു ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തില്‍ രണ്ടാംതവണയും ജയിച്ച യുഡിഎഫിലെ രാജ്മോഹന്‍ ഉണ്ണിത്താന് ആകെ ചെലവഴിച്ചത് 47.81 ലക്ഷം രൂപ. അശ്വിനിയെക്കാള്‍ 22 ലക്ഷത്തിന്റെ കുറവ്. ചെലവഴിച്ച പണത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഎം ജില്ലാ സെക്രട്ടറിയുമായ എം.വി.ബാലകൃഷ്ണനാണ്. 68 ലക്ഷത്തിലേറെ രൂപയാണ് അദ്ദേഹം ചെലവാക്കിയത്. മൂവരും റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്കിയ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ചുള്ള രേഖകളിലാണ് ഈ വിവരങ്ങളുള്ളത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന് ചുമരെഴുത്തിനായി ചെലവഴിച്ചത് 8.90 ലക്ഷം രൂപയാണ്. ഇതിനായി സ്ഥാനാര്‍ഥിയും ഏജന്റും ചേര്‍ന്നു നല്‍കിയത് 2.22 ലക്ഷവും ബാക്കി അതതു ബൂത്തു കമ്മിറ്റികളും മറ്റുമായി ചെലവഴിച്ചതാണ്. 19.76 ലക്ഷത്തിന്റെ ബാനറുകളും ബോര്‍ഡുകളും 1.78 ലക്ഷത്തിന്റെ പോസ്റ്ററുകളും നോട്ടിസുകളും 23,600 രൂപയുടെ കൊടികളും സൗണ്ട് സിസ്റ്റത്തിനായി 6.34 ലക്ഷവും പത്ര-ദൃശ്യമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ക്കായി 1.60 ലക്ഷം രൂപയുമാണ് എല്‍ഡിഎഫ് വിനിയോഗിച്ചത്.
പൊതുയോഗത്തിനായി 9.81 ലക്ഷവും ദേശീയ-സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള സ്റ്റാര്‍ കാമ്പയിനിനായി 8.30 ലക്ഷവും കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്കായി 37.79 ലക്ഷവും പ്രചാരണത്തിന്റെയും നേതാക്കളുടെയും സ്ഥാനാര്‍ഥികളുടെയും സഞ്ചാരത്തിനായി വാഹനം ഉപയോഗിച്ചതിനു 9.25 ലക്ഷവും
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പങ്കെടുത്ത പ്രവര്‍ത്തകരുടെ ഭക്ഷണം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി 21,000 രൂപയുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചെലവഴിച്ചത്.
യുഡിഎഫ് പൊതുയോഗങ്ങള്‍ക്കായി 7.52 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ദേശീയ-സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് നടത്തിയ സ്റ്റാര്‍ കാമ്പയിനിന് 4.34 ലക്ഷവും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ആവശ്യമായ ബാനര്‍, നോട്ടീസ്, ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കായി 16 ലക്ഷവും വാഹനത്തിനായി 5.68 ലക്ഷവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കായി ഭക്ഷണം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി 2.30 ലക്ഷവുമാണ് ചെലവഴിച്ചത്.
ലഘുഭക്ഷണത്തിനായി 2000 രൂപയും പോസ്റ്ററിനു 1.80 ലക്ഷവും മൈക്ക് സൗണ്ട് സിസ്റ്റത്തിന്റെ വാടകയിനത്തില്‍ രണ്ടു ലക്ഷം രൂപയുമാണ് ചെലവഴിച്ചത്.
ബാനര്‍, ബോര്‍ഡ്, കട്ടൗട്ട് എന്നിവയ്ക്കായി 14 ലക്ഷം രൂപയാണ് അശ്വിനി ചെലവഴിച്ചത്. ചുമരെഴുത്തിനായി 3.34 ലക്ഷവും പോസ്റ്റര്‍, നോട്ടീസ് തുടങ്ങിയവയ്ക്കായി 8.82 ലക്ഷവും കൊടികള്‍ക്കായി 22,500 രൂപയും
മൈക്ക് സെറ്റിനായി 2.84 ലക്ഷവും വിനിയോഗിച്ചു. ഇതടക്കമുള്ള പ്രചാരണ പ്രവര്ത്തനസാമഗ്രികള്ക്കായി മാത്രം ആകെ 30 ലക്ഷം രൂപയാണ് അശ്വിനി ചെലവഴിച്ചത്.
പൊതുയോഗത്തിനായി 4.74 ലക്ഷവും റാലി, സ്റ്റാര്‍ കാമ്പയിന് എന്നിവയ്ക്കായി ആറുലക്ഷത്തോളം രൂപയും പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയതിനു 13 ലക്ഷവും വാഹനവാടകയായി 8.67 ലക്ഷവും പ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി 5.23 ലക്ഷവും എന്‍ഡിഎ മണ്ഡലത്തില്‍ ചെലവാക്കി.