കെസിവൈഎം യുവജന സംഗമം നടത്തി
1416713
Tuesday, April 16, 2024 6:57 AM IST
ബദിയടുക്ക: കെസിവൈഎം കാസർഗോഡ് ഫൊറോന സമിതിയുടെ യുവജന സംഗമം ബദിയടുക്ക സെന്റ് മേരീസ് ദേവാലയത്തിൽ കെസിവൈഎം ഫൊറോന ഡയറക്ടർ ഫാ.ഷിൻസ് കുടിലിൽ ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് ഫെബിൻ ചിറയിൽ അധ്യക്ഷത വഹിച്ചു. ബദിയടുക്ക ഇടവക വികാരി ഫാ.ചാക്കോ കുടിപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി.
പെർള നവജീവന കേന്ദ്രം ഡയറക്ടർ ഫാ.ജോസ് ചെമ്പോട്ടിക്കൽ യുവജനദിന സന്ദേശം നൽകി. യുവജനങ്ങൾ നേരിടുന്ന സമകാലിക പ്രശ്നങ്ങളെ കുറിച്ചും അവയെ തരണം ചെയ്യാനുള്ള മാർഗങ്ങളെ കുറിച്ചും ജോബി മൂലയിൽ ക്ലാസെടുത്തു.
കാസർഗോഡ് ഫൊറോന വൈസ് ഡയറക്ടർ സിസ്റ്റർ ഷാലിൻ, ഫൊറോന ലേ ആനിമേറ്റർ റെജി തെക്കേക്കുറ്റ്, യൂണിറ്റ് പ്രസിഡന്റ് ജോബിൻ എന്നിവർ പ്രസംഗിച്ചു.
വിവിധ ഇടവകകളിൽ നിന്നായി നൂറോളം യുവജനങ്ങൾ പങ്കെടുത്തു.