പാലിയേറ്റിവ് കെയർ യൂണിറ്റുമായി മാലക്കല്ല് വൈഎംസിഎ
1416710
Tuesday, April 16, 2024 6:57 AM IST
മാലക്കല്ല്: മാലക്കല്ല് വൈഎംസിഎ പുതിയതായി ആരംഭിച്ച പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം വൈഎംസിഎ രക്ഷാധികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് നിർവഹിച്ചു.
കിടപ്പ് രോഗികൾക്ക് ആവശ്യമായ പാലിയേറ്റിവ് സാമഗ്രികൾ ആവശ്യക്കാർക്ക് പാലിയേറ്റിവ് കെയർ യൂണിറ്റ് സൗജന്യമായി നൽകുന്നതാണ്. യൂണിറ്റ് പ്രസിഡന്റ് ബേബി പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ സെക്രട്ടറി സത്യൻ കനകമൊട്ട, ട്രഷറർ ടോമി നെടുംതൊട്ടിയിൽ, എക്സിക്യൂട്ടിവ് അംഗം ബേബി ചെട്ടിക്കത്തോട്ടം എന്നിവർ സന്നിഹിതരായിരുന്നു.