സീനിയർ സിറ്റിസൺ ഫോറം പ്രധാനമന്ത്രിക്ക് പോസ്റ്റ്കാർഡുകളയച്ചു
1396036
Wednesday, February 28, 2024 1:34 AM IST
ചിറ്റാരിക്കാൽ: മുതിർന്ന പൗരന്മാർക്കുള്ള കുറഞ്ഞ പെൻഷൻ തുക 5000 രൂപയായി വർധിപ്പിക്കുക, ട്രെയിൻ യാത്രാ സൗജന്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺ ഫോറം ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് നിവേദനമയച്ചു.
ചിറ്റാരിക്കാൽ പോസ്റ്റ് ഓഫീസിലേക്ക് ജാഥയായി എത്തിയ പ്രവർത്തകർ പോസ്റ്റ് കാർഡിൽ എഴുതിയാണ് നിവേദനം തയാറാക്കിയത്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഗസ്റ്റിൻ, സെക്രട്ടറി യോഹന്നാൻ പനച്ചിയിൽ എന്നിവർ പ്രസംഗിച്ചു.