വന്യമൃഗ ആക്രമണം: വനംമന്ത്രിയെ പുറത്താക്കണമെന്ന് എന്‍സിപി നേതാവ്
1394278
Tuesday, February 20, 2024 7:57 AM IST
കാഞ്ഞങ്ങാട്: കേരളത്തിലെ വനാതിര്‍ത്തികളില്‍ വന്യമൃഗ ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചചര്യത്തില്‍, ശാരീരിക അവശതകള്‍ മൂലം ഭരണം നടത്താന്‍ സാധിക്കാത്ത വനംമന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രി വനംവകുപ്പ് ഏറ്റെടുത്തു ജനങ്ങളുടെ സ്വത്തും ജീവനും രക്ഷിക്കണമെന്ന് എന്‍സിപി സംസ്ഥാന ഉപാധ്യക്ഷന്‍ റോയ് വാരിക്കാട്ട്. എന്‍സിപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുകയും വലിയ തോതിൽ കൃഷിനാശവും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മരിച്ച വ്യക്തികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുകയെന്നത് ശാശ്വതപരിഹാരമല്ല. ആക്രമണകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊന്നും എണ്ണം നിയന്ത്രിക്കാനുമുള്ള നടപടികളാണ് അടിയന്തിരമായി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വസന്തകുമാര്‍ കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. സതീഷ് പുതുച്ചേരി, ചന്ദ്രന് എരിഞ്ഞിപ്പുഴ, ജോണ്‍ ഐമന്, മാത്യു രാജപുരം, ബവിന്രാജ്, മനോഹരന് പെരിയ, മനോജ് രാവണീശ്വരം, കണ്ണന് മേസ്തിരി, വിനയന് രാവണീശ്വരം എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഇ.ടി. മത്തായി സ്വാഗതവും ജില്ലാ ട്രഷര്‍ എന്‍.വി. ചന്ദ്രന് നന്ദിയും പറഞ്ഞു.