ലഹരിമുക്ത കാമ്പസിനായി പോരാട്ടം ശക്തമാക്കാൻ കെഎസ്സി-എം
1377185
Sunday, December 10, 2023 1:25 AM IST
വെള്ളരിക്കുണ്ട്: കലാലയങ്ങളെ ലഹരിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കെഎസ്സി-എം ജില്ലാ പ്രവർത്തക സമ്മേളനം തീരുമാനിച്ചു. വെള്ളരിക്കുണ്ടിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിസന്റ് ലൂയി ബെൻ ജോഷ്ജോ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോസ് പാറേക്കാട്ട്, സംസ്ഥാന കമ്മിറ്റി അംഗം മാത്യു കാഞ്ഞിരത്തിങ്കൽ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് കാക്കക്കൂട്ടുങ്കൽ, യൂത്ത്ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് ലിജിൻ ഇരുപ്പക്കാട്ട്, ഐടി വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് മാത്യു, ടോമി മണിയൻതോട്ടം, അതുൽ ബിജു എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി ലൂയി ബെൻ ജോഷ്ജോ-പ്രസിഡന്റ്, ബ്ലസൺ വർഗീസ്-ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി, മരിയ ജോയി-വൈസ് പ്രസിഡന്റ്, ടോം ഷിനോജ്-ട്രഷറർ എന്നിവരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി എബിൻ വർഗീസ്, ഡിനോ ബേബി എന്നിവരെയും തെരഞ്ഞെടുത്തു.