‘ചൂട്ട് ’ തെരുവുനാടകം അവതരിപ്പിച്ചു
1377184
Sunday, December 10, 2023 1:25 AM IST
എളേരിത്തട്ട്: നട്ടുച്ചയിലും കൂരിരുൾ പരക്കുന്ന വർത്തമാന കാലത്ത് ഒരിത്തിരി വെളിച്ചത്തിന്റെ ചൂട്ടു തെളിക്കുകയെന്ന സന്ദേശവുമായി ജില്ലയിലെ വിവിധ സ്കൂളുകളിലെ സൈക്കോ സോഷ്യൽ കൗൺസലർമാർ അവതരിപ്പിച്ച ചൂട്ട് തെരുവുനാടകത്തിന് എളേരിത്തട്ട് ഇകെഎൻഎം ഗവ. കോളജിൽ നിറഞ്ഞ കൈയടികളോടെ വരവേല്പ്.
പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി അവരെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിപ്പെടാൻ പ്രാപ്തരാക്കുകയെന്ന ആശയവുമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ബേട്ടി "ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ബോധവത്കരണ പരിപാടിയും തെരുവുനാടകവും സംഘടിപ്പിച്ചത്. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മയിൽ ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. മാത്യു പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മുരളീധരൻ, ശാന്തി കൃപ, എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രകാശൻ, ഐസിഡിഎസ് സൂപ്പർവൈസർ ശരണ്യ വേണു, പി.എസ്. അജിത, കെ. നിഖിൽ, ഇ.കെ. സുബൈർ, കെ. വിനോദ് കുമാർ, വി. വിദ്യ എന്നിവർ പ്രസംഗിച്ചു.