റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
1377182
Sunday, December 10, 2023 1:25 AM IST
ചായ്യോത്ത്: പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ചായ്യോം-കാഞ്ഞിരപ്പൊയിൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പിഎംജിഎസ്വൈ ജില്ലാ അസി. എക്സിക്യൂട്ടീവ് എൻജിനിയർ വി. മിത്ര റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. അബ്ദുൾ റഹ്മാൻ, കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, സ്ഥിരം സമിതി അധ്യക്ഷ ഷൈജമ്മ ബെന്നി, പഞ്ചായത്ത് അംഗം പി. ധന്യ, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ, അംഗങ്ങളായ പി. സത്യ, എൻ. ഖാദർ എന്നിവർ പ്രസംഗിച്ചു.