ദേശീയ വടംവലി മത്സരത്തിലെ വിജയികളെ അനുമോദിച്ചു
1377181
Sunday, December 10, 2023 1:25 AM IST
വെള്ളരിക്കുണ്ട്: മഹാരാഷ്ട്രയിൽ വച്ച് നടന്ന ദേശീയ വടംവലി മത്സരത്തിൽ സ്വർണവും വെള്ളിയും നേടിയ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ വെള്ളരിക്കുണ്ട് പൗരസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി വിദ്യാർഥികൾക്ക് ഉപഹാരം നല്കി. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യാംകുളം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, സി. രേഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, അംഗങ്ങളായ കെ.ആർ. ബിനു, പി. പത്മാവതി, മാലോം ബാങ്ക് പ്രസിഡന്റ് ഹരീഷ് പി. നായർ, എ.സി.എ. ലത്തീഫ്, പ്രിൻസ് പ്ലാക്കൽ, ജോസ് വടക്കേപറമ്പിൽ, സാജൻ പൂവന്നികുന്നേൽ, ആന്റണി കുമ്പുക്കൽ, ജോസി എടപ്പാടി, പൗരസമിതി കോ-ഓർഡിനേറ്റർ ജോർജ് തോമസ്, സെക്രട്ടറി ജിമ്മി എടപ്പാടി എന്നിവർ പ്രസംഗിച്ചു.