സ്കൂൾബസ് ഫ്ലാഗ്ഓഫ് ചെയ്തു
1377180
Sunday, December 10, 2023 1:25 AM IST
വെള്ളരിക്കുണ്ട്: എംപിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യുപി സ്കൂളിന് അനുവദിച്ച ബസ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഫ്ലാഗ്ഓഫ് ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ.നന്ദികേശൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. രേഖ, ഷോബി ജോസഫ്, വാർഡംഗം കെ.ആർ. ബിനു, സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യാംകുളം, സഹവികാരി ഫാ. തോമസ് പാണാക്കുഴി, കെ.കെ. ഷാജു, കെ.എം. അന്നമ്മ, സിസ്റ്റർ പി.വി. ടെസി, ജിമ്മി ഇടപ്പാടിയിൽ, പ്രിൻസ് ജോസഫ്, ജോസ് ഇടപ്പാടിയിൽ, ബെൻസി ജോസഫ്, രാജൻ സ്വാതി, ജോയൽ നടുവിലെപീടികയിൽ, സിസ്റ്റർ റജീന മാത്യു എന്നിവർ പ്രസംഗിച്ചു.
ഇരിയ ഗവ. ഹൈസ്കൂളിൽ
ഇരിയ: ഗവ. ഹൈസ്കൂളിന് എംപിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഫ്ലാഗ്ഓഫ് ചെയ്തു.

പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി. രജനി, ആർ. രതീഷ്, മുഖ്യാധ്യാപിക ഷോളി എം. സെബാസ്റ്റ്യൻ, വിനോദ് കുമാർ പള്ളയിൽവീട്, മുസ്തഫ പാറപ്പള്ളി, കെ.വി. ഗോപാലൻ, മധുസൂദനൻ ബാലൂർ, വി. ശിവരാജ്, എ. കുഞ്ഞിരാമൻ, എം. ഷാന, ഇ. വിനയൻ എന്നിവർ പ്രസംഗിച്ചു.