യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ നാളെ ചുമതലയേൽക്കും
1377179
Sunday, December 10, 2023 1:25 AM IST
കാസര്‍ഗോഡ്: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.ആർ. കാർത്തികേയനും മറ്റു ഭാരവാഹികളും നാളെ രാവിലെ 11ന് ഡിസിസി ഓഫീസിൽ വച്ച് ചുമതലയേൽക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യാതിഥിയാകും.
സംസ്ഥാന പ്രസിഡന്റ് ആയതിനുശേഷം ആദ്യമായി ജില്ലയിലെത്തുന്ന രാഹുൽ മാങ്കൂട്ടത്തിൽ രാവിലെ ഒമ്പതിന് കല്യോട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തും.