ട്രെയിനിൽ നിന്ന് തെറിച്ചു വീണ് നഴ്സിംഗ് വിദ്യാർഥിനിക്ക് പരിക്ക്
1377178
Sunday, December 10, 2023 1:25 AM IST
തൃക്കരിപ്പൂർ: ട്രെയിനിൽ നിന്ന് തെറിച്ചു വീണ് നഴ്സിംഗ് വിദ്യാർഥിനിക്ക് പരിക്ക്. കരിവെള്ളൂർ പലിയേരി കൊവ്വലിലെ പ്രശാന്തിന്റെ മകൾ അശ്വതി(20)യാണ് ഇന്നലെ രാവിലെ ഒമ്പതേകാലോടെ ഉദിനൂർ റെയിൽവേ ഗേറ്റിനടുത്തുവച്ച് കെഎസ്ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്സിൽ നിന്ന് തെറിച്ചു വീണത്.
ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർഥിനിയായ അശ്വതി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനായി വാതിലിനു സമീപം നില്ക്കുകയായിരുന്നുവെന്നു കരുതുന്നു.
തൃക്കരിപ്പൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.