ജില്ലാ സഹോദയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പ്: കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐയ്ക്ക് കിരീടം
1377177
Sunday, December 10, 2023 1:25 AM IST
പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പിൽ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
അണ്ടർ 14, അണ്ടർ 16 എന്നീ രണ്ടു വിഭാഗങ്ങളിലും ക്രൈസ്റ്റ് സിഎംഐ ഒന്നാം സ്ഥാനം നേടി. ആതിഥേയരായ ചെറുപനത്തടി സെന്റ് മേരീസ് സ്കൂളിനാണ് ഇരുവിഭാഗങ്ങളിലും രണ്ടാം സ്ഥാനം. പടുപ്പ് സാൻ ജിയോ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനം നേടി.
വിജയികൾക്ക് ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റും ചെറുപനത്തടി സെന്റ് മേരിസ് സ്കൂൾ പ്രിൻസിപ്പലുമായ ഫാ. ജോസ് കളത്തിപ്പറമ്പിൽ സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.