ബളാൽ പഞ്ചായത്തിൽ വയോജന ക്ലബ് രൂപീകരിച്ചു
1377175
Sunday, December 10, 2023 1:25 AM IST
വെള്ളരിക്കുണ്ട്: നാടിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ മുതിർന്ന പൗരന്മാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ബളാൽ പഞ്ചായത്തിൽ വയോജന ക്ലബ് രൂപീകരിച്ചു. പഞ്ചായത്തിലെ 16 വാർഡുകളിലെയും 59 വയസ് കഴിഞ്ഞവരെ ഉൾപ്പെടുത്തിയാണ് വയോജന ക്ലബ് രൂപീകരിച്ചിരിക്കുന്നത്.
വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന ക്ലബ് രൂപീകരണവും ശില്പശാലയും രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. വയോജന സൗഹൃദ സമഗ്രപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സിഇഒ കെ.വി. മദൻ മോഹൻ ക്ലാസെടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, സി. രേഖ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അലക്സ് നെടിയകാലായിൽ, മോൻസി ജോയി, അംഗങ്ങളായ കെ.ആർ. വിനു, ജോസഫ് വർക്കി, സന്ധ്യ ശിവൻ, ശ്രീജ രാമചന്ദ്രൻ, ബിൻസി ജെയിൻ, പി. പത്മാവതി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആൻഡ്രൂസ് വട്ടക്കുന്നേൽ, രാഘവൻ അരിങ്കല്ല്, കെ. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.