പരിചമുട്ടില്‍ തൂത്തുവാരി ജോബിയുടെ ശിഷ്യന്മാര്
1376749
Friday, December 8, 2023 2:20 AM IST
പരിചമുട്ടുകളിയില് മലയോര സ്കൂളുകളുടെ അപ്രമാദിത്വം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കമ്പല്ലൂര്‍ ജിഎച്ച്എസ്എസും ഹൈസ്കൂള്‍ വിഭാഗത്തില്‍ ചിറ്റാരിക്കാല്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളുമാണ് ജേതാക്കളായത്.
കടുമേനിയിലെ ജോബി നവരസയാണ് ഇരുടീമുകളുടെയും പരിശീലകന്. സ്ഥിരം ജേതാക്കളായ സ്കൂളുകളുടെ കുത്തക തകര്‍ത്താണ് ഇരുസ്കൂളുകളുടെയും വിജയമെന്നതും ശ്രദ്ധേയമാണ്.
ഫ്രെഡറിക് ജോണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കമ്പല്ലൂര്‍ സ്കൂള്‍ ടീമില്‍ മിലന് ജോജി, അലന് ജോസഫ്, ഫ്രാന്‍സിസ് റോയിച്ചന്, എഡിസണ് ജോസഫ്, കിഷന് ജയചന്ദ്രന്, സി.കെ.അക്ഷയ്, ജോസഫ് ക്ലിന്‍സ് എന്നിവരായിരുന്നു ടീമംഗങ്ങള്‍. കാര്‍ത്തിക് ആര്.നായരുടെ നേതൃത്വത്തില്‍ ഇറങ്ങിയ സെന്റ് മേരീസ് സ്കൂള്‍ ടീമില്‍ ഗോഡ്വിന് ജോ ജസ്റ്റിന്, ജെഫിന് മാത്യു, ജോസ് ജിജി, ഫ്രാന്‍സിസ് ബിജു, ജെറോം ജോസഫ്, ടോം മനോജ്, ജോസഫ് ക്രിസ്റ്റി ഷാജി എന്നിവരാണ് ടീമംഗങ്ങള്‍.