പെൺകുട്ടികളുടെ ക്ഷേമത്തിനായി ബോധവത്കരണം നടത്തി
1376742
Friday, December 8, 2023 2:20 AM IST
ചിറ്റാരിക്കാൽ: കേന്ദ്രസർക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറ്റാരിക്കാലിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിലെ സൈക്കോ സോഷ്യൽ കൗൺസിലർമാർ ചേർന്ന് അവതരിപ്പിച്ച ചൂട്ട് എന്ന തെരുവുനാടകവും അരങ്ങേറി.
പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിപ്പെടാൻ പ്രാപ്തരാക്കുകയെന്ന സന്ദേശമാണ് ബോധവത്കരണ പരിപാടിയിലൂടെ ഉയർത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, സ്ഥിരം സമിതി അധ്യക്ഷരായ മേഴ്സി മാണി, കെ.കെ. മോഹനൻ, ഐസിഡിഎസ് സൂപ്പർവൈസർ ശരണ്യ വേണു, വി. വിദ്യ, പി.എസ്. അജിത, കെ. നിഖിൽ, കെ. വിനോദ് കുമാർ, എസ്.കെ. ജീഷ്മ എന്നിവർ പ്രസംഗിച്ചു.