ജില്ലാ ആശുപത്രിയില്‍ പാലിയേറ്റീവ് നഴ്സിംഗ് കോഴ്സ് ആരംഭിച്ചു
1376457
Thursday, December 7, 2023 2:09 AM IST
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ നാല് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് ഓക്സിലറി നഴ്സിംഗ് (ബിസിസിപിഎഎന്‍) കോഴ്സ് ആരംഭിച്ചു.
പാലിയേറ്റീവ് പരിചരണ രംഗത്ത് ശാസ്ത്രീയമായ പരിജ്ഞാനവും പരിശീലനവും ഉറപ്പാക്കുകയാണ് ലക്ഷ്യം. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.പി. ജീജ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപണ്ട് ഡോ.രാമന് സ്വാതി വാമന്‍ അധ്യക്ഷനായി.
ആര്‍എംഒ ഡോ.ഷഹര്‍ബാന, പാലിയേറ്റീവ് ഇന്‍ ചാര്‍ജ് ഡോ.അലീന, ഡോ.ഷമീമ തന്‍വീര്‍, നഴ്സിംഗ് സൂപ്രണ്ട് ടി.വി.സ്നേഹലത, ലേ സെക്രട്ടറി പി.വി. ദിനേശന്, പാലിയേറ്റീവ് ജില്ലാ ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍, നഴ്സിംഗ് ഓഫീസര്‍ എം.കെ. ബിന്ദു, സെക്കൻഡറി പാലിയേറ്റീവ് നഴ്സ് പി.കെ. രാജി എന്നിവര്‍ പ്രസംഗിച്ചു.