കാഞ്ഞങ്ങാട് നഗരസഭയിൽ ഏഴേക്കർ തരിശുനിലത്ത് നെൽകൃഷിയിറക്കി
1376456
Thursday, December 7, 2023 2:09 AM IST
കാഞ്ഞങ്ങാട്: കാർഷിക മേഖലയിൽ നാടിനെ സ്വയംപര്യാപ്തതയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് നഗരസഭയിലെ ബല്ല പാടശേഖരത്തിൽ കാലങ്ങളായി തരിശിട്ടു കിടന്നിരുന്ന ഏഴേക്കർ നിലത്ത് നെൽകൃഷിയിറക്കി. ബല്ല കൃഷിക്കൂട്ടം എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്.
നഗരസഭാധ്യക്ഷ കെ.വി. സുജാത നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷ കെ. ലത അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എം. മുരളീധരൻ പദ്ധതി വിശദീകരണം നടത്തി. കൗൺസിലർമാരായ കെ.വി. സുശീല, കെ ഇന്ദിര, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വിഷ്ണു എസ്. നായർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. മിനി, സേതു കുന്നുമ്മൽ, രാജൻ അത്തിക്കോത്ത്, എൻ. ഗോപി, പാടശേഖര സമിതി സെക്രട്ടറി എൻ. മുരളി, കൃഷിക്കൂട്ടം പ്രസിഡന്റ് കെ. മണി, സെക്രട്ടറി എം. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.