പലഹാരമേളയിൽ അമ്മമധുരമൊരുക്കി തോമാപുരം എൽപി സ്കൂൾ
1376448
Thursday, December 7, 2023 2:09 AM IST
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് എൽപി സ്കൂളിൽ ഒന്നാം ക്ലാസിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി അമ്മമധുരo എന്ന പേരിൽ പലഹാര മേള സംഘടിപ്പിച്ചു.
മാതാപിതാക്കളുടെ സ്നേഹം ചാലിച്ച അമ്പതോളം ഇനം പലഹാരങ്ങൾ കാഴ്ചയുടെയും രുചിയുടെയും നവ്യാനുഭവങ്ങളൊരുക്കി കുട്ടികൾക്കുമുന്നിൽ നിരന്നു. കുട്ടികളുടെ പലഹാരപ്പാട്ടുകളും പരിപാടിക്ക് മാറ്റുകൂട്ടി.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ടി. ഉഷാകുമാരി കേക്ക് മുറിച്ച് പലഹാരമേള ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ മാർട്ടിൻ ജോസഫ് അധ്യക്ഷത വഹിച്ചു.
അധ്യാപികമാരായ മഞ്ജു ജെ. തയ്യിൽ, ടി.എം. ജിജി, ജോബി ജേക്കബ്, ഒന്നാംക്ലാസ് വിദ്യാർഥികളായ സെറ എൽസ് ടോം, ആദി വിനോദ്, എൻ.ബി. സാനവി എന്നിവർ നേതൃത്വം നൽകി.