യുവജനങ്ങൾ വിശ്വാസാധിഷ്ഠിത ജീവിതം നയിക്കണം: മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ
1375760
Monday, December 4, 2023 5:46 AM IST
പടന്നക്കാട്: യുവജനങ്ങൾ ദൈവകൃപയിൽ ആശ്രയിച്ചു ജീവിക്കണമെന്നും ദൈവത്തോട് ചേർന്നുനിൽക്കുന്നവരെ ദൈവം സംരക്ഷിക്കുമെന്നും മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ.
പടന്നക്കാട് ഗുഡ്ഷേപ്പേർഡ് ഇടവക പള്ളി ഓഡിറ്റോറിയത്തിൽ തലശേരി അതിരൂപതയിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ സംഗമം "സോൾട്ട് 2023' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ.
വിശ്വാസപരിശീലനത്തിലൂടെ അനുഭവിച്ചറിഞ്ഞ യേശുവിൽ ജീവിക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമാകണം യുവജനങ്ങൾ-മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ പറഞ്ഞു.
ഫാ. മാത്യു മുക്കുഴി, വിപിൻ മാറുകാട്ടുകുന്നേൽ, ജോബി ജോൺ മൂലയിൽ , ചെമ്പേരി വിമൽജ്യോതി എൻജിനിറിംഗ് കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. വിപിൻ തെക്കേടത്ത് എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, ഫാ. തോമസ് പൈമ്പള്ളിൽ, ഫാ. ജോസഫ് വയലുങ്കൽ, ഡീക്കൻ ആൽബർട്ട് തെങ്ങുംപള്ളിൽ, റാഫി ചെരിയപറമ്പിൽ, പിയൂസ് പറേടം, ഷൈനി ജോസഫ് പേണ്ടാനത്ത്, സിസ്റ്റർ റോസിലിയ കുര്യൻ എൻഎസ്, ബ്രദർ ആൽബർട്ട് വാളുവെട്ടിക്കൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. വിവിധ കലാപരിപാടികളും നടന്നു.
കാഞ്ഞങ്ങാട്, കാസർഗോഡ്, പനത്തടി മേഖലയിൽനിന്നുള്ള അഞ്ഞൂറോളം വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു. തലശേരി അതിരൂപത വിശ്വാസപരിശീലന ഡയറക്ടർ റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ സ്വാഗതവും പടന്നക്കാട് നല്ലിടയൻ സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ ജോയി ചെല്ലങ്കോട്ട് നന്ദിയും പറഞ്ഞു.