സൗത്ത് ഇന്ത്യൻ സോഷ്യലിസ്റ്റ് സംഗമം: സ്വാഗതസംഘം ഓഫീസ് തുറന്നു
1375757
Monday, December 4, 2023 5:46 AM IST
തൃക്കരിപ്പൂർ: 16,7 തീയതികളിലായി നടക്കുന്ന സൗത്തിന്ത്യൻ സോഷ്യലിസ്റ്റ് സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് തൃക്കരിപ്പൂരിൽ തുറന്നു.
ലോഹ്യാ വിചാരവേദി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് മുതിർന്ന സോഷ്യലിസ്റ്റും കാട്ടാമ്പള്ളി സമരഭടനുമായ മുന്നാടത്ത് അമ്പു കെഎംകെ സ്മാരക കലാസമിതിയിൽ ഉദ്ഘാടനം ചെയ്തു. ലോഹ്യ വിചാരവേദി ജില്ല പ്രസിഡന്റ് കെ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.വി. കൃഷ്ണൻ, ഇ.വി. ഗണേശൻ, ഇ. ബാലകൃഷ്ണൻ, പി.വി. തമ്പാൻ, ദാമു കാറേമേൽ, സി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സംഗമത്തിൽ മുൻ എംപി എം.വി. ശ്രേയാംസ് കുമാർ, ഡോ.പുരുഷോത്തമ ബിലിമലെ, മഹിമ ജെ. പട്ടേൽ, ഡോ.രാജാറാം തോൽപ്പാടി, പി. ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുക്കും.