കാ​ഞ്ഞ​ങ്ങാ​ട്: കാ​ല​ടി ശ്രീ ​ശാ​ര​ദ വി​ദ്യാ​ല​യ​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ല്‍ ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍. 319 പോ​യ​ന്‍റോ​ടെ അ​ഞ്ചാം​സ്ഥാ​ന​മാ​ണ് സ്‌​കൂ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഇം​ഗ്ലീ​ഷ് പ​ദ്യ​പാ​രാ​യ​ണ​ത്തി​ല്‍ ആ​മി മ​രി​യ ജോ​സ​ഫ് എ ​ഗ്രേ​ഡോ​ടു​കൂ​ടി ഒ​ന്നാം സ്ഥാ​ന​വും ശ്രേ​യ സ​ബി​ന്‍ ഹി​ന്ദി പ്ര​സം​ഗ​ത്തി​ല്‍ എ ​ഗ്രേ​ഡോ​ടു​കൂ​ടി ര​ണ്ടാം​സ്ഥാ​ന​വും ടി.​പി. ജ​യ​പ്ര​ഭ കൊ​ളാ​ഷി​ല്‍ എ ​ഗ്രേ​ഡോ​ടു​കൂ​ടി മൂ​ന്നാം​സ്ഥാ​ന​വും മൈം​ഷോ​യി​ല്‍ സ്‌​കൂ​ള്‍ ടീം ​എ ഗ്രേ​ഡോ​ടു​കൂ​ടി ര​ണ്ടാം സ്ഥാ​ന​വും നേ​ടി. അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ജോ​ര്‍​ജ് പു​ഞ്ചാ​യി​ല്‍ അ​ഭി​ന​ന്ദി​ച്ചു.