ബേക്കേഴ്സ് അസോ. കുടുംബസംഗമം
1374030
Tuesday, November 28, 2023 1:14 AM IST
വെള്ളരിക്കുണ്ട്: ബേക്കേഴ്സ് അസോസിയേഷൻ കേരള വെള്ളരിക്കുണ്ട് മണ്ഡലം കുടുംബ സംഗമം വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് കിരൺ എസ്. പാലക്കൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സൈബു ജോസഫ്, സെക്രട്ടറി മനോജ് ജോൺ, മണ്ഡലം ട്രഷറർ സാബു ജോർജ് എന്നിവർ പ്രസംഗിച്ചു.