സീനിയർ സിറ്റിസൺ ഫോറം സമ്മേളനം
1374027
Tuesday, November 28, 2023 1:14 AM IST
വെള്ളരിക്കുണ്ട്: കേരള സീനിയർ സിറ്റിസൺ ഫോറം ബളാൽ പഞ്ചായത്തുതല സമ്മേളനം വെള്ളരിക്കുണ്ട് പകൽ വിശ്രമ കേന്ദ്രത്തിൽ ജില്ലാ സെക്രട്ടറി കെ.എസ്. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അധ്യക്ഷത വഹിച്ചു.
കെ.ജെ. അഗസ്റ്റിൻ അനുസ്മരണ പ്രഭാഷണം നടത്തി. അഗസ്റ്റിൻ കുഞ്ചിറകാട്ട്, പി.എ. ശശിധരൻ, ആന്റണി അത്താഴപ്പാടം, മേരി സ്കറിയ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പുഴക്കര കുഞ്ഞിക്കണ്ണൻ നായർ-പ്രസിഡന്റ്, പി.ആർ. ശശിധരൻ-സെക്രട്ടറി, അബ്ദുൾ റഹ്മാൻ-ട്രഷറർ.