അനന്യക്കും അതുലിനും വീടൊരുക്കി നിർമലഗിരി സ്കൂൾ
1373832
Monday, November 27, 2023 3:38 AM IST
വെള്ളരിക്കുണ്ട്: തലശേരി അതിരൂപത കോർപറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും നിർമലഗിരി എൽപി സ്കൂളിന്റെയും അഭ്യുദയകാംക്ഷികളുടെയും സംയുക്താഭിമുഖ്യത്തിൽ എൽപി, യുപി ക്ലാസുകളിൽ പഠിക്കുന്ന സഹോദരങ്ങളായ അനന്യ വിനീതിനും അതുൽ വിനീതിനുമായി പണികഴിപ്പിച്ച പുതിയ ഭവനം കൈമാറി.
ആശീർവാദകർമം വികാരി ജനറാൾ മോൺ.മാത്യു ഇളംതുരുത്തിപ്പടവിലും താക്കോൽ കൈമാറ്റം കോർപറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിലും നിർവഹിച്ചു. മനേജർ റവ.ഡോ.ജോൺസൺ അന്ത്യാംകുളം അധ്യക്ഷത വഹിച്ചു. നിർമലഗിരി എൽപി സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ പി.വി. ടെസി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഷാന്റി സിറിയക് നന്ദിയും പറഞ്ഞു.