ജില്ലാ കേരളോത്സവം സമാപിച്ചു
1373827
Monday, November 27, 2023 3:38 AM IST
പിലിക്കോട്: പിലിക്കോട് ജിഎച്ച്എസ്എസിൽ നടന്ന ജില്ലാ കേരളോത്സവം സമാപിച്ചു. 45 ഇനങ്ങൾ പൂർത്തിയായപ്പോൾ 258 പോയിന്റ് നേടി കാഞ്ഞങ്ങാട് ബ്ലോക്ക് ഒന്നും 188 പോയിന്റ് നേടി നീലേശ്വരം ബ്ലോക്ക് രണ്ടും 186 പോയിന്റ് നേടി കാസർഗോഡ് ബ്ലോക്ക് മൂന്നാം സ്ഥാനത്തുണ്ട്.
സമാപന സമ്മേളനം കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ശകുന്തള, എം. മനു, ജില്ലാ പഞ്ചായത്തംഗം സി.ജെ. സജിത്ത്, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എ.വി. ശിവപ്രസാദ്, എ. കൃഷ്ണൻ, എം.പി. സുജാത, വി. പ്രദീപൻ, എം. വിനയൻ എന്നിവർ പ്രസംഗിച്ചു.