സഹകരണ തെരഞ്ഞെടുപ്പ്: യുഡിഎഫിന് ഉജ്വല വിജയം
1373826
Monday, November 27, 2023 3:38 AM IST
നീലേശ്വരം: നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്വല വിജയം. ആകെ 3892 വോട്ട് പോള്‍ ചെയ്തപ്പോള്‍ യുഡിഎഫ് പാനലിലെ മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കും 2500 നു മുകളില്‍ വോട്ട് ലഭിച്ചു.
നിക്ഷേപകരുടെ സംവരണത്തില്‍ മത്സരിച്ച കെ. സൂരജ് 2858 വോട്ട് നേടി യുഡിഎഫ് പാനലില്‍ ഒന്നാമതായി. 2736 വോട്ട് നേടിയ കെ.വി. രാജേന്ദ്രനാണ് രണ്ടാമത്.
ഇവര്‍ക്ക് പുറമെ യുഡിഎഫ് പാനലിലെ കെ. ചന്ദ്രശേഖരന്, മഹമൂദ് കോട്ടായി, കരുവാച്ചേരി സുകുമാരന്‍, സി. സുനില്‍കുമാര്‍, എ. സുരേഷ്ബാബു പി. വിനു എന്നിവരുമാണ് വിജയിച്ചത്.
വനിതാ സംവരണ വിഭാഗത്തില്‍ യുഡിഎഫിലെ എ. ഭാരതിദേവി, കെ.വി. റീന, കെ. രേഷ്മ എന്നിവര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.