സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ രംഗോലി തീർത്ത് എൻസിസി കേഡറ്റുകൾ
1373562
Sunday, November 26, 2023 4:01 AM IST
നീലേശ്വരം: അന്താരാഷ്ട്ര സ്ത്രീ ധ്വംസനവിരുദ്ധ ദിനത്തിൽ എൻസിസി 32 കേരള ബറ്റാലിയൻ പടന്നക്കാട് നെഹ്റു കോളജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സന്ദേശമുയർത്തുന്ന രംഗോലി തീർത്തു.
ചിത്രകാരൻ പ്രഭൻ നീലേശ്വരത്തിന്റെ നേതൃത്വത്തിൽ പതിനൊന്ന് കേഡറ്റുകൾ ചേർന്നാണ് വാരിവിതറിയ വർണങ്ങൾ കൊണ്ട് വിവിധ രൂപങ്ങളും സന്ദേശങ്ങളും തീർക്കുന്ന രംഗോലി തയ്യാറാക്കിയത്.
കേഡറ്റുകളായ കെ.വി. അഭിജിത്ത്, എം. അഭിനവ്, എ.വി. അർജുൻ, എം. ഗോകുൽ, എം. അനഘ, അലീന ജോസഫ്, ദേവിക മനോഹരൻ, മെറീന തോമസ്, വി. അഞ്ജലി, ദേവനന്ദ് മുരളി എന്നിവർ രംഗോലി നിർമാണത്തിൽ പങ്കാളികളായി. പ്രിൻസിപ്പൽ ഡോ.കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. എൻസിസി ക്യാപ്റ്റൻ നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. സീനിയർ അണ്ടർ ഓഫീസർ പി.ബി. സഞ്ജീവ്കുമാർ സ്വാഗതവും ദേവനന്ദ എസ്. പവിത്രൻ നന്ദിയും പറഞ്ഞു.