ചീമേനിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെഎസ്എസ്പിഎ
1373561
Sunday, November 26, 2023 4:01 AM IST
ചീമേനി: ചാനടുക്കത്തെ ജനവാസ കേന്ദ്രത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) തൃക്കരിപ്പൂർ നിയോജക മണ്ഡലം സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. ചീമേനി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു.
പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നൊന്നായി കവർന്നെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത സമരങ്ങളുമായി തെരുവിലിറങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഇ. മോഹനൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി. കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് പി.സി. സുരേന്ദ്രൻ നായർ, ജനറൽ സെക്രട്ടറി എം.കെ. ദിവാകരൻ, സി. ദാമോദരൻ, ടി.വി. കുഞ്ഞിരാമൻ, എ. ജയരാമൻ, കെ.വി. രാഘവൻ, എ. ഭാരതിദേവി, കെ. രാഘവൻ, ഡോ.പി.വി. പുഷ്പജ, കെ.വി. ധനേഷ്, അഡ്വ.ജ്യോതിലക്ഷ്മി, പി.പി. കുഞ്ഞമ്പു, കെ.എം. വിജയൻ, പി.പി. ബാലചന്ദ്രൻ ഗുരുക്കൾ, പി. ദാമോദരൻ നമ്പ്യാർ, കെ.വി. കുഞ്ഞികൃഷ്ണൻ, ലിസമ്മ ജേക്കബ്, ലൈസമ്മ അബ്രഹാം, എ.വി. പത്മനാഭൻ, കെ. ആനന്ദവല്ലി എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പത്മനാഭൻ പലേരി ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ നാലപ്പാടം, കെ.വി. ദാമോദരൻ, ഇ.വി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഇ. മോഹനൻ - പ്രസിഡന്റ്, എം. രവീന്ദ്രനാഥൻ പിള്ള, ഒ. ഉണ്ണികൃഷ്ണൻ, എം. രാഘവൻ-വൈ.പ്രസി., സി.ദാമോദരൻ - സെക്രട്ടറി, പി.വി.ഗംഗാധരൻ, ഡി. ലില്ലി, എ.വി. ശ്രീനിവാസൻ-ജോ.സെക്ര., പി. രത്നാകരൻ-ട്രഷറർ, ലിസമ്മ ജേക്കബ്-വനിതാ ഫോറം ചെയർപേഴ്സൺ, പി. വത്സല - കൺവീനർ.